പരിശീലന പരിപാടി തുടക്കമായി.
കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചേളന്നൂർ, ബാലുശ്ശേരി ബ്ലോക്കുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഹോംഷോപ്പ് ഉടമകൾക്കു വേണ്ടിയുള്ള പരിശീലന പരിപാടിക്ക് നന്മണ്ടയിൽ തുടക്കമായി. കുടുംബശ്രീ വനിതാ സംരംഭങ്ങളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള കമ്മ്യൂണിറ്റി മാർക്കറ്റിംഗ് പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി.
നന്മണ്ട ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന പഞ്ചദിന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ബിനിഷ ടി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺമാരായ സാവിത്രി നന്മണ്ട, സുധ കാക്കൂര് , റീഷ്മ തലക്കുളത്തൂർ, ബിനി നന്മണ്ട, ഷെറീന കാക്കൂർ ,സിന്ധിത കുരുവട്ടൂർ , അരുണിമ കെ പി തുടങ്ങിയവർ പ്രസംഗിച്ചു. പ്രസാദ് കൈതക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹോംഷോപ്പ് സോണൽ മാനേജർ ബിന്ദു അനിൽകുമാർ നന്ദി രേഖപ്പെടുത്തി.
,, ',,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*പ്രസവ ശുശ്രൂഷ*
*വീട്ടുജോലി*
*ബേബി കെയർ*
*രോഗീപരിചരണം*
*ആശുപത്രിയിൽ * *കൂട്ടിയിരിപ്പ് *
തുടങ്ങിയ ജോലി ആവശ്യമുള്ളവരും ,ജോലിക്കാരെ
ആവശ്യമുള്ളവരും ബന്ധപ്പെടുക , വിവരങ്ങൾക്ക് .*7025365345*


0 അഭിപ്രായങ്ങള്‍