ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജേതാക്കളായി :-

നരിക്കുനി: -കോഴിക്കോട് ജില്ലാ പഞ്ചായത്ത്  ജില്ലാ തല കേരളോൽസവത്തിന്റെ ഭാഗമായി നരിക്കുനി EMS ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ പി കെ സുനിൽ കുമാർ നഗറിൽ നടന്ന വോളീബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ,  വിന്നേഴ്സ് ആയി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒ: രാമുണ്ണി മാസ്റ്റർ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി , റണ്ണറപ്പായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പുറായിൽ അഹമ്മദ് ഹാജി സ്മാരക ട്രോഫി കരസ്ഥമാക്കി ,വനിതാ വിഭാഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് RN പള്ളിക്കര വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി, റണ്ണറപ്പായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ടീം തിരഞ്ഞെടുക്കപ്പെട്ടു, വിജയി കൾക് പുരുഷ വിഭാഗത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ , റണ്ണറപ്പിന് നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം, മറ്റ് ട്രോഫികൾ, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, സ്വാഗത സംഘം കൺവീനർ കെ ദിലീപ് കുമാർ , പി കെ സുനിൽ കുമാർ എന്നിവർ ട്രോഫികൾ സമ്മാനിച്ചു , വനിതാ വിഭാഗം വിന്നേഴ്സിന് കോഴിക്കോട് ജില്ലാ സ്പോർട് സ് കൗൺസിൽ പ്രസിഡണ്ട് ഒ: രാജഗോപാലും, റണ്ണേഴ്സ് ട്രോഫി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി, മറ്റ് ട്രോഫികൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലൻ കണ്ടി, പഞ്ചായത്തംഗം വി പി മിനി എന്നിവർ വിതരണം ചെയ്തു