നരിക്കുനി സഹകരണ ബാങ്ക് നവീകരിച്ച സായാഹ്ന ശാഖ ഉദ്‌ഘാടനം ചെയ്തു.

നരിക്കുനി : നരിക്കുനി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച സായാഹ്ന ശാഖയുടെ ഉദ്ഘാടനം കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാർ ബി സുധ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ സി മനോജ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ സലീം മുഖ്യതിഥി ആയിരുന്നു.

ആദ്യ നിക്ഷേപം താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ കെ ഇസഡ് വിനു നൗഷാദ് നരിക്കുനി യിൽ നിന്ന് സ്വീകരിച്ചു.

സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നുള്ള ധന സഹായം ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ഷിഹാന നിർവഹിച്ചു.

ചേളന്നൂർ ബ്ലോക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സർജാസ് കുനിയിൽ, നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി പുല്ലങ്കണ്ടി, ഗ്രാമ പഞ്ചായത്ത്‌ അംഗം ടി രാജു, വി ബാബു, പി ശശീന്ദ്രൻ, വി ഇല്യാസ്, വാസുദേവൻ നമ്പൂതിരി, പി പ്രഭാകരൻ നായർ, കെ പി മോഹനൻ, പി സി രവീന്ദ്രൻ, എൻ ബാലകൃഷ്ണൻ, സിദ്ധീഖ് കടന്നാലോട്ട്, പി കെ നൗഷാദ്ലി എന്നിവർ ആശംസകൾ അർപ്പിച്ചു.

ബാങ്ക് ഡയറക്ടർ വി കെ ഹംസ സ്വാഗതവും ബാങ്ക് സെക്രട്ടറി എം സി ഹരീഷ് കുമാർ നന്ദി യും പാഞ്ഞു