മുഖ്യമന്ത്രി കാന്തപുരത്തെ സന്ദർശിച്ചു
17-12-2022_
കുന്ദമംഗലം:- ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.
സുഖവിവരങ്ങൾ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതൽ കാലം സേവനം ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ കൂടെയുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മദ്‌റസാ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ സന്നിഹിതരായിരുന്നു. വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവും കാന്തപുരത്തെ സന്ദർശിച്ചു.


0 അഭിപ്രായങ്ങള്‍