ട്രെയിനികളെ നിയമിക്കുന്നു:-


മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വിസ് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടിയിലെ ഒബിഎം സര്‍വ്വീസ്  സെന്ററിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. ആറു മാസത്തേക്കാണ് നിയമനം. മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ള ഐടിഐ  (വിഎച്ച്എസ്.ഇ) യോഗ്യതയുളള യുവാക്കളായിരിക്കണം. നിശ്ചിത  യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ  വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 20 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് വെളളയില്‍ പോലീസ് സ്റ്റേഷന് സമീപമുളള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495 2380344