ആരാമ്പ്രത്തിന് അഭിമാനമായി ഏഴു പേർ സർക്കാർ സർവ്വീസിലേക്ക്.
ആരാമ്പ്രം - :-വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന ആരാമ്പ്രം പ്രദേശത്തുനിന്ന് ഏഴു പേർ പുതുതായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചത് നാടിന് അഭിമാനമായി. ആരാമ്പ്രത്തെ നസ്ന ടിടി ഫോറസ്റ്റ് റൈഞ്ച് ഓഫീസറായും ,ഫാഹിന കെ എം ജില്ലാ ഓഫീസിൽ ക്ലാർക്കായും, വർഷ എം ഈങ്ങാപുഴ വില്ലേജ് ഓഫീസിൽ ഫീൽഡ് അസിസ്റ്റന്റായുമാണ് സർവ്വീസിൽ പ്രവേശിച്ചത്. എൽപി സ്കൂൾ അസിസ്റ്റന്റുമാരായി ഹുസ്ന വിസി, ഷഹന പി ,ഷബീന പി എന്നിവരും ,റാഷിദ എം കെ വി ദ്യാഭ്യാസ വകുപ്പിൽ ഓഫീസ് അസിസ്റ്റുമായാണ് നിയമനം ലഭിച്ചിട്ടുള്ളത്.
ആരാമ്പ്രം തെക്കെ തൊടുകയിൽ ആലിയുടെ മകളായ നസ് ന നരിക്കുനി നെല്ല്യേ രിത്താഴം അജ്മൽ ഷമീറിന്റെ ഭാര്യയാണ്. നിലവിൽ കുന്ദമംഗലം കെ എസ് എഫ് ഇ യിൽ ക്ലാർക്കാണ് നസ്ന.
കിഴക്കെ മൂനമണ്ണിൽ മുഹമ്മദ് മാസ്റ്ററുടെ മകളാണ് ഫാഹിന. ബിസിനസ്റ്റുകാരനായ പരപ്പൻ പൊയിൽ സ്വദേശി ഷാനിഫിന്റെ ഭാര്യയാണ്.
മണ്ണാരക്കൽ മനോഹരന്റെയും ' പുഷ്പയുടെയും മകളായ വർഷ സഹകരണ ബാങ്കിൽ താൽക്കാലിക ഡ്രൈവറായ പാലങ്ങാട് സ്വദേശി അഭിജിത്തിന്റെ ഭാര്യയാണ്.
കുമാരനല്ലൂർ ജി എൽ പി സ്കൂൾ അധ്യാപികയായ ഹുസ്ന വി സി വയലിൽ മുഹമ്മദ് ഷമീറിന്റെ ഭാര്യയാണ്.
വെണ്ണക്കാട് ജി എം യുപി സ്കൂൾ അധ്യാപികയായ ഷഹ്ന പി പ്രവാസിയായ വട്ടക്കണ്ടത്തിൽ സിദ്ധീഖിന്റെ ഭാര്യയാണ്.
ഒതയങ്ങോത്ത് സജ്മലിന്റെ ഭാര്യയാണ് റാഷിദ എം കെ,
നിരന്തര പരിശ്രമത്തിലൂടെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്കും ,എം ബി എസ് പാസായ ഡോ: അബൂബക്കർ സിദ്ധീഖ്, ഡോ. റസ്ന ബാനു എന്നിവർക്കും എൽ എസ് എസ് ,യു എസ് എസ് , വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും ആരാമ്പ്രം മുസ്ലിം സർവ്വീസ് സൊസൈറ്റിയുടെ ആഭി മുഖ്യത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
പ്രസിഡന്റ് എൻ ഖാദർ മാസ്റ്റർ അധ്യക്ഷം വഹിച്ചു ,പ്രമുഖ എഴുത്തുകാരൻ എപി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർമാരായ അഷ്റഫ്, ജിബിൻ കെ ഫ്രെഡി എന്നിവർ ഉപഹാരം നൽകി. ശുക്കൂർ കോണിക്കൽ സന്ദേശം നൽകി.
സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർസ്വാഗതവും വി കെ ഹസ്സൻ കോയ മാസ്റ്റർ നന്ദിയും പറഞ്ഞു.
സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർസ്വാഗതവും വി കെ ഹസ്സൻ കോയ മാസ്റ്റർ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്