മെഡിക്കല്‍ കോളേജില്‍ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു :-


22.12.2022. 



കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ ഒരു വർഷത്തേക്ക് സ്റ്റാഫ് നഴ്‌സ്

ട്രെയിനികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 


ട്രെയിനിങ് കാലയളവിൽ ആദ്യത്തെ ആറ് മാസം 3000 രൂപയും ,അതിനു ശേഷം 7000 രൂപയും സ്റ്റൈപൻഡ് നൽകും. യോഗ്യത: ബിഎസ് സി നേഴ്‌സിങ്. പ്രായം18 മുതൽ 35 വരെ. താല്പര്യമുളള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂന് ഹാജരാകണം.