ഹോം ഗാർഡ് നിയമനം


കോഴിക്കോട് ∙ ജില്ലയിൽ ഹോം ഗാർഡുകളുടെ നിയമനത്തിന് ജനുവരി 20 വരെ അപേക്ഷിക്കാം. എസ്എസ്എൽസി പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. എസ്എസ്എൽസി പാസായവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് പാസായവരെ പരിഗണിക്കും. യൂണിഫോംഡ് സർവീസുകളിൽ നിന്നു വിരമിച്ച സ്ത്രീകളെയും പുരുഷന്മാരെയുമാണു പരിഗണിക്കുക. പ്രായം 35 നും 58നുമിടയിൽ. 0495-2322101