മയക്കുമരുന്നിനു എതിരെ സംഗീത ആൽബവുമായി വിദ്യാർഥികൾ :-* 

നരിക്കുനി.

 സമൂഹത്തിന്റെ ഇടയിൽ വർധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികൾക്കെതിരെ സംഗീത ആൽബവുമായി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികൾ.ഹൈൽ എന്ന് പേരിട്ട വീഡിയോ ആൽബം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ശ്രീ. ബെഞ്ചമിൻ എ ജെ പ്രകാശനം ചെയ്തു. അധ്യാപിക ശ്രീമതി. ഫസീല ആൽബ വിവരണം നടത്തി. ബൈത്തുൽ ഇസ്സ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ ശ്രീ. ഷമീർ കെ,അക്കാഡമിക് ഡയറക്ടർ ഡോ. സി കെ അഹമ്മദ്‌, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. സുരേഷ് എം, സ്റ്റാഫ്‌ അസ്സോസിയഷൻ പ്രസിഡന്റ്‌ പ്രൊഫ. സി ടി ഫ്രാൻസിസ്, സുപ്രണ്ട് അഹമ്മദ്‌ എന്നിവർ സംസാരിച്ചു.

 മയക്കുമരുന്നിനെതിരെ സംഗീത ആൽബവുമായി നരിക്കുനി കോളേജ് വിദ്യാർത്ഥികൾ രംഗത്തിറങ്ങി