ഏകാദശി - മണ്ഡല ആചരണം:
നരിക്കുനി:
ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആചരണവും, മണ്ഡലകാല ആചരണവും സംയുക്തമായി ആഘോഷിച്ചു.കാലത്ത് മുതൽ ക്ഷേത്രത്തിൽ അഖണ്ഡനാമജപയജ്ഞവും, പ്രസാദ ഊട്ടും, ദീപാരാധനയും നടത്തുകയുണ്ടായി. വൈകിട്ട് ക്ഷേത്രസന്നിധിയിൽ ആർഷ വിദ്യാപീഠം ഡയറക്ടർ ശശി കമ്മട്ടേരി "ആചരണ ശുദ്ധി' എന്ന വിഷയമടിസ്ഥാനമാക്കി സംസാരിച്ചു.സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ഉന്നത വിജയം നേടിയ ആനന്ദ് നമ്പൂതിരി ,കേരളോത്സവത്തിലെ മികച്ച വിജയി അരുൺ പ്രസാദ് എന്നിവരെ അനുമോദിച്ചു. ക്ഷേത്രത്തിലെ ഓൺലൈൻ വഴിപാട് ബുക്കിംഗ് സംവിധാനം ചടങ്ങിൽഉദ്ഘാടനം ചെയതു. സുനിൽ കുമാർ കട്ടാടശ്ശേരി, പൊന്നടുക്കം രാമചന്ദ്രൻ നമ്പൂതിരി ,രാമകൃഷ്ണൻ എൻ.പി.ഗീത പൊന്നടുക്കം എന്നിവർ ചടങ്ങിൽ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍