വാടക നിയന്ത്രണ നിയമം നടപ്പിലാക്കണം :-
നരിക്കുനി: -വാടക നിയന്ത്രണ നിയമം നടപ്പിലാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കക്കോടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു ,സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു , പി എം അശോകൻ അധ്യക്ഷനായിരുന്നു ,സംസ്ഥാന ജോയിൻ സെക്രട്ടറി സി കെ വിജയൻ സംഘടന റിപ്പോർട്ടും , മേഖലാ സെക്രട്ടറി സതീശൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു ,ജില്ലാ സെക്രട്ടറി മരക്കാർ , ജില്ലാ ജോയിൻ സെക്രട്ടറികെ എം റഫീഖ് ,ജില്ലാ വൈസ് പ്രസിഡണ്ട് ഗഫൂർ രാജധാനി ,ജില്ലാ കമ്മിറ്റി അംഗം പി പി വിജയൻ, എം കെ കുട്ടികൃഷ്ണൻ നമ്പ്യാർ ,പ്രജീഷ് കക്കോടി തുടങ്ങിയവർ സംസാരിച്ചു , ബാലൻ നരിക്കുനി സ്വാഗതവും , സിദ്ദിഖ് നരിക്കുനി നന്ദിയും പറഞ്ഞു, പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ സതീശൻ (പ്രസിഡണ്ട്), പ്രജീഷ് കക്കോടി (സെക്രട്ടറി) ,മനാഫ് നൻമണ്ട (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു,
ഫോട്ടോ :- നരിക്കുനിയിൽ നടന്ന വ്യാപാരി വ്യവസായി സമിതി കക്കോടി ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയ ഉൽഘാടനം ചെയ്യുന്നു ,


0 അഭിപ്രായങ്ങള്‍