2023 - 2024 വർഷത്തെ പദ്ധതി രൂപീകരണ വർക്കിംങ്ങ് ഗ്രൂപ്പ് യോഗം ചേർന്നു
നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം സലഫി ഓഡിറ്റോറിയത്തിൽ ചേർന്നു. 13 വർക്കിംങ്ങ് ഗ്രൂപുകളും പതിമൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇരുന്നാണ് ചർച്ചകൾ നടന്നത് .
വർക്കിംങ്ങ് ഗ്രൂപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മിനി പുല്ലൻ കണ്ടി അധ്യക്ഷത വഹിച്ചു ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഐപി രാജേഷ്,സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, ഉമ്മു സൽമ , ജസീല മജീദ് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശശീന്ദ്രൻ മാസ്റ്റർ, വാർഡ് മെമ്പർ ടി. രാജു ,സെക്രട്ടറി ശ്രീ സ്വപ്നേഷ് സി പി, ഹെഡ് ക്ലാർക്ക് ബ്രജീഷ്,കുടുംബശ്രീ ജില്ലാ കോഡിനേറ്റർ, കുടുംബശ്രീ ചെയർ പേഴ്സൺ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർമാരും ഇമ്പ്ലിമെന്റ് ഉദ്യോഗരും വിവിധ ഗ്രൂപ്പ് ചർച്ചകൾക്ക് നേത്രത്വം നൽകി.


0 അഭിപ്രായങ്ങള്‍