നരിക്കുനി വോളിബോൾ ലഹരിയിൽ:

നരിക്കുനി:, കേരള സംസ്ഥാന യൂത്ത് വെൽഫെയർ ബോർഡും, കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോൽ സവത്തിന്റെ വോളി ബോൾ മൽസരത്തിന് ഇദംപ്രദമായി നരിക്കുനി ആഥിത്യമരുളുകയാണ് , കോഴിക്കോട് ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തും, 7 മുനിസിപ്പാലിറ്റിയും, ഒരു കോർപ്പറേഷനും അടങ്ങുന്ന 20 പുരുഷ ടീമും ,പത്തോളം വനിതാ ടീമും മാറ്റുരക്കുന്ന മൽസരത്തെ ഏറെ സന്തോഷത്തോടെയാണ് നരിക്കുനിയിലെ കായികപ്രേമികൾ സ്വീകരിക്കുന്നത് , നിരവധി മഹാരഥൻമാരുടെ കൈ പന്ത് കളിയുടെ മിന്നൽ പിണറുകൾ കടലിരമ്പം തീർത്ത ഗ്രാമ വിശുദ്ധിയുടെ നാടാണ് നെടിയനാടും, നരിക്കുനിയും, പാലങ്ങാടും, 1970 കളിലെ പ്രമുഖ  ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നിറസാന്നിധ്യം നിരവധിയായ പ്രതിഭകളെയാണ് അക്കാലത്ത് സംഭാവന ചെയ്തിട്ടുള്ളത്  ,ചന്തു നായരും, ആർ എൻ പള്ളിക്കരയും, മുണ്ട പുറത്ത് ഗോപാല കുറുപ്പും, പി എം ബാലൻ നായരും, പേടങ്ങൽ ഗംഗാധരകുറുപ്പും, ഗംഗൻ പാലങ്ങാടും, പു റായിൽ രാഘവ കുറുപ്പും, കുന്നുമ്മൽ സദാനന്ദൻ മാസ്റ്ററും,പെരച്ചൻ മാസ്റ്ററും, എൻ ഐസ് കോച്ച് ടി കെ രാഘവൻ നായരും < 1980 കളിൽ സാക്ഷാൽ ജിമ്മി ജോർജിന്റെ സംസ്ഥാന ടീമിൽ ഇടം പിടിച്ച മലബാറിന്റെ ഓമന കുട്ടൻ എന്നറിയപ്പെട്ടിരുന്ന പി : ശ്രീനിവാസനും, എംഇജി പ്രമുഖ താരം പാലക്കൽ ലോഹിതാക്ഷനും, കുനിയിൽ സദാശിവനും തുടങ്ങി എത്രയെത്ര താരങ്ങൾ ദേശങ്ങൾക്കപ്പുറം പെരുമ തീർത്ത നാടാണിത് , പുതു തലമുറയിൽ സംസ്ഥാന താരങ്ങളായിരുന്ന ടികെ ശ്രീഷ്, ലത്തീഫ്, ജോബിഷ് ,ഫാത്തിമ റുഖ് സാന  അക്കാലത്തിൽ നരിക്കുനിക്ക് നഷ്ടമായ മുൻ കേരള ക്യാപ്റ്റൻ പികെ സുനിൽ കുമാറും, നരിക്കുനിയുടെ വോളീബോളിന്റെ തങ്ക ലിപികളിൽ എഴുതി ചേർത്ത വരാണ്, പി കെ സുനിൽ കുമാറിന്റെ നാമധേയത്തിലുള്ള നഗറിൽ നരിക്കുനി EMS ഫ്ലഡ് ലിറ്റ് മിനി സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത് , രാവിലെ 9 മുതൽ രാത്രി 11 വരെ നീണ്ട് നിൽക്കുന്ന മൽസരക്രമത്തിലാണ് കളി നടക്കുന്നത് , ഈ കായിക മാമാങ്കത്തിലേക്ക് നിരവധി കായിക പ്രേമികളുടെ ഓർമകൾ അലയടിക്കുന്ന വോളീബോൾ ലഹരിയിലാണ് നരിക്കുനി  ,

പുരുഷ വിഭാഗത്തിൽ ഒ: രാമുണ്ണി മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും , പുറായിൽ അഹമ്മദ് ഹാജി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയും , വനിതാ വിഭാഗത്തിൽ RN പള്ളിക്കര വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും , കൊട്ടാരത്തിൽ ഗോപാലൻ നായർ റണ്ണർ അപ്പ് ട്രോഫിക്ക് വേണ്ടിയും ,പി കെ സുനിൽകുമാർ നഗർ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ തല കേരളോൽസവ മൽ സരങ്ങൾ ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉൽഘാടനം നിർവഹിച്ചു , സ്വാഗത സംഘം ചെയർമാൻ ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ഐ പി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ കെ ദിലീപ് കുമാർ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ സാന്നിധ്യമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം , ജില്ലാ പഞ്ചായത്ത് മെമ്പർ ഇ: ശശീന്ദ്രൻ , ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന, ആരോഗ്യ സമിതി ചെയർമാൻ സർജാസ് മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ ടി പി അബ്ദുൾ മജീദ് , തുടങ്ങിയവർ പങ്കെടുത്തു , മെമ്പർ ടി കെ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി , 16 ടീമുകൾ അണിനിരന്ന മൽസരത്തിന്റെ ക്വാട്ടർ മൽസരങ്ങൾ സമാപിച്ചു ,നാളെ (8/12/22) ഉച്ച മുതൽ പുരുഷ വിഭാഗം സെമി ഫൈനൽ , ഫൈനൽ , വനിതാ വിഭാഗം മൽസരങ്ങൾ എന്നിവ നടക്കുന്നതാണ്  ,