നരിക്കുനി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി10 ലക്ഷം രൂപ  വകയിരുത്തി നിർമ്മിക്കുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിലെ പാലങ്ങാട് ഖാദി - കാരക്കുന്നുമ്മൽ റോഡിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ഐ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജവഹർ പൂമംഗലം, പി.കെ മനോജ് കുമാർ, രാമനാഥൻ മാസ്റ്റർ, സുലൈമാൻ പി.സദാനന്ദൻ കെ.കെ.എന്നിവർ സംസാരിച്ചു.