നരിക്കുനിയിൽ കുടിവെള്ളം പരന്നൊഴുകുന്നു. അറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ :-
നരിക്കുനി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ 4 ദിവസമായി ഒഴുകിക്കൊണ്ടിരിക്കുന്നു.
കെഎസ്ഇബി റോഡിലെ മംഗലശ്ശേരി ശാന്തകുമാർ സ്മാരക മന്ദിരത്തിന് സമീപമാണ് നാല് ദിവസമായി വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്.ഇത് നന്നാക്കുന്നതിന് വേണ്ടി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള ഇടപെടലും ഉണ്ടാകുന്നില്ല. നിരന്തരം ബന്ധപ്പെട്ടിട്ടും ,പഞ്ചായത്ത് അധികൃതർ പോലും പരിഗണി ക്കുന്നില്ലെന്നാണ് പരാതി ,ഇതിനെ തുടർന്ന് നാട്ടുകാർ വ്യാപക പ്രതിഷേധത്തിലാണ്.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പരാതികൾ പരിഹരിക്കുന്നതിനും പൈപ്പ് പൊട്ടുന്നിടത്ത് വേഗത്തിൽ അത് കൃത്യമായി ശരിയാക്കുന്നതിലും നരിക്കുനിയിൽ വലിയ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നെല്ലിയേരി താഴം കൊട്ടയോട്ടുതാഴം റോഡിൽ പമ്പ് ഹൗസിനും കൊട്ടയോട്ടുതാഴത്തിനും ഇടയിലായുള്ള പ്രദേശത്തും കുറെ ദിവസമായി പൈപ്പ് പൊട്ടി വെള്ളം നേരിയതോതിൽ റോഡിലേക്ക് കുമിഞ്ഞു കയറുന്നു.ഈറോഡ് പ്രവർത്തി നടക്കുന്നുണ്ട്.ആയതുകൊണ്ട് തന്നെ അടിയന്തരമായി ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റോഡിൻറെ പ്രവർത്തി കഴിഞ്ഞ് വീണ്ടും റോഡ് കുത്തിപ്പൊളിക്കേണ്ട ദുരവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്.ഇതുവഴി നിരന്തരമായി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിഭാഗം വാഹനത്തിൽ കടന്നുപോകാറുണ്ട് എങ്കിലും പരിഗണിക്കുന്നില്ല എന്നത് ഖേദകരമാണ്.

0 അഭിപ്രായങ്ങള്‍