നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ LSS , USS വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽക്യാമ്പ് ആരംഭിച്ചു -


നരിക്കുനി ഗ്രാമപഞ്ചായത്ത്    LSS,  USS ,വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 


 ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ മേഘലയിൽ വിദ്യാർത്ഥികളെ വിവിധ പരീക്ഷകൾക്ക് സജ്ജരാക്കുന്നതിന്റെ ഭാഗമായിനടപ്പിലാക്കുന്ന ആദ്യഘട്ട പദ്ധതിയുടെ ഉദ്ഘാടനമാണ് നിർവഹിത്

 

തുടർന്ന് PSC ഉൾപ്പെടെ മറ്റ് പരീക്ഷകൾക്കുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലന ക്യാമ്പുകൾ തുടങ്ങും. ഗ്രാമ പഞ്ചായത്തിലെ അധ്യാപകരെ ഉപയോഗപ്പെടുത്തിയാണ് എല്ലാ മാസവുംരണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയുമായി ക്യാമ്പുകൾനടക്കുക.


ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിൽ പഠിക്കുന്ന LSS , USS പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. 


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംകമ്മിറ്റി ചെയർപേഴ്സൺ ഉമ്മു സൽമ അധ്യക്ഷതവഹിച്ചു.  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂ മംഗലം, മെമ്പർ ടി പി അബ്ദുൽ മജീദ് എന്നിവരും  മുഖ്യാതിഥിയായി കൊടുവള്ളി എ.ഇ.ഒ

 അബ്ദുൽ ഖാദർ പങ്കെടുത്തു.


ഡയറ്റ് സീനിയർ ലക്ച്ചർ അബ്ദുൾ നാസർ,അധ്യാപകൻ ജവാദ് മാസ്റ്ററും ക്ലാസ് നയിച്ചു.


ഇമ്പ്ലിമെന്റ് ഓഫീസർ സുലൈമാൻമാസ്റ്റർ നരിക്കുനി യുപിസ്കൂൾ പ്രധാന അധ്യാപകൻ സുകുമാരൻ മാസ്റ്റർ,PTA പ്രസിഡന്റ് ബിജു തുടങ്ങിയവർ സംസാരിച്ചു