വൈദ്യുതി ഉപഭോക്താക്കൾക്ക് സമ്മാനം വിതരണം ചെയ്തു:

കാട്ടിക്കുളം:-എനർജി കൺസർവേഷൻ്റെ ഭാഗമായി നിശ്ചിതകാലയളവിൽ വൈദ്യുതി ഉപഭോഗം ക്രമീകരിച്ചു മാതൃകയായ ഉപഭോക്താക്കൾക്ക് ..   *" ഊർജ്ജം കരുതിവെക്കാം നാളെക്കായ് " എന്ന . ഊർജ്ജ സംരക്ഷണ പ്രോഗ്രാമിന്റെ ഭാഗമായിട്ട് ഫെബ്രുവരി,  മാർച്ച് ,ഏപ്രിൽ,  മെയ് മാസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള വൈദ്യുതി ഉപഭോഗം ക്രമീകരിച്ച് മാതൃകയായ കെ. എസ്. ഇ. ബി കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അഞ്ച് ഗാർഹിക ഉപഭോക്താക്കൾക്ക്  തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി .വി ബാലകൃഷ്ണൻ  ഉപഹാരങ്ങൾ വിതരണം ചെയ്തു ,  കെ എസ് ഇ ബി കാട്ടിക്കുളം സെക്ഷൻ സീനിയർ സൂപ്രണ്ട്  .ഷൈൻ P.S അദ്ധ്യക്ഷത വഹിച്ചു. സബ് എഞ്ചിനീയർ ബോബിൻ M.M സ്വാഗതം ആശംസിച്ചു. സബ് എൻജിനിയർമാരായ പ്രകാശ്കുമാർ, അജി K.P , ലൈൻമാർ .കുര്യാക്കോസ് M.P ,ടി എം ഷമീർ തുടങ്ങിയവർ സംസാരിച്ചു.