കുടുംബ സംഗമം :- നരിക്കുനി: -പെൻഷനേഴ്സ് കുടുംബ സംഗമം അത്താണി ഗ്രൈസ് ഗാർഡനിൽ ചേർന്നു.ഡോ ഷംസീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അത്താണി സെക്രട്ടറി അബ്ദുൽ ഖാദർ വി പി സ്വാഗതവും, പെൻഷനേഴ്സ് വിംഗ് ചെയർമാൻ സി മാധവൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ അശോകൻ കൊടക്കാട്, പി ജനാർദ്ദനൻ മാസ്റ്റർ,പി പി മുഹസിൻ,ടി പി ജയചന്ദ്രൻ മാസ്റ്റർ,അബ്ദുള്ള കോടോളി,ടി ശ്രീധരൻ നായർ,അക്ഷയൻ,ഹമീദ് മാസ്റ്റർ,മുഹമ്മദ് കുണ്ടത്തിൽ,സുനിൽ കുമാർ കട്ടാടശ്ശേരി എന്നിവർ സംസാരിച്ചു.എം അബൂബക്കർ പാറന്നൂർ നന്ദി രേഖപ്പെടുത്തി.പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഊർജവും കൈത്താങ്ങുമാണ് അത്താണിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ.ഷംസീർ പറഞ്ഞു



0 അഭിപ്രായങ്ങള്‍