അമ്മയുറങ്ങുന്ന വീട്
അമ്മയാണെങ്ങും അമ്മയുടെ മണമാണെങ്ങും
കട്ടിലിൻ ഇരമ്പം കേൾക്കുമ്പോൾ ചെന്നെത്തി നോക്കിടും ബോധമാണുള്ളിൽ
ഓർമകളിൽ
ഇരുട്ടിനെ കൂട്ട്
പിടിച്ചൊരു ജീവിതത്തിൽ
ഓരോരോ ഘട്ടങ്ങളിൽ ഓരോരോ തിരശീലകൾ
നനുത്ത കൈതലങ്ങളിലെ നീണ്ടവിരലുകൾ കൂട്ടിപിടിക്കുമ്പോൾ ഹൃത്തിലൂറി കൂടികിടന്നൊരു കനലുകളിൽ മഞ്ഞുകണങ്ങളുതിർത്തതുപോലെ... മുഖമണ്ഡലത്തിലെ ഊറികൂടുന്ന പുഞ്ചിരി ഉള്ളിലെ ബോധമണ്ഡലം തിരിച്ചറിവിന്റേത് എന്നോതുന്നതായിരുന്നു
സാവിത്രിയമ്മേ.... യെന്നൊരു കൊഞ്ചും വിളിയിൽ ചുണ്ടിൽ വിരിയുന്നൊരു പുഞ്ചിരി ഇനിയൊരൊർമ്മമാത്രം..
പിഞ്ചുപൈതൽ കണക്കെ വിരലുകളുറുഞ്ചി കുടിക്കുന്നതും അരുതമ്മേ... യെന്നോതി കൈപിടിച്ചക്കറ്റുന്നതും കണ്ണീരുപ്പ് കലരുംമോരോർമ്മ മാത്രം...!!!
എന്താണെന്നൊരു ചോദ്യത്തിന് വായ പിളർണൊരു നോട്ടമുയരുന്നത് എന്താണാവോ ഓർക്കുന്നുനിന്നെയെന്നോ അതോ...
പശിയടങ്ങിയില്ലെന്നതോ.. ഏതാകിലും മനം തകരുന്നോരോർമ്മ മാത്രം!!!!
അരികില്ലില്ലമ്മ
അകലെയെങ്ങോ പോയ് മറഞ്ഞെന്നോർക്കുവാൻ പോലുമാവില്ല
അകത്തു അമ്മയുണ്ടവിടെ കട്ടിലിൽ....
അമ്മയുണ്ടവിടെ
അമ്മേ... എന്നൊന്നുറക്കെ വിളിക്കാൻ..
അമ്മേ....
എന്നൊന്നു വിളിക്കാൻ മാത്രമെങ്കിലും
അമ്മയവിടെ ഉണ്ടാകുമെന്നു മനമുറക്കെ കേഴുന്നു
സിന്ധു A കോഴിക്കോട്


0 അഭിപ്രായങ്ങള്‍