എം കെ മുനീർ എംഎൽഎ ആശുപത്രിയിൽ
:04.12.2022
കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ആണെന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. “ആരോഗ്യപ്രശ്നത്താൽ ചികിത്സയിലാണ്. എത്രയും വേഗം അസുഖം ഭേദമായി തിരിച്ചുവരാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക” എന്നായിരുന്നു കുറിപ്പ്.
പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയത്. രക്തസമ്മർദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർധിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്.
-,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*പ്രസവ ശുശ്രൂഷ*
*♦️വീട്ടുജോലി*
*♦️ബേബി കെയർ*
*♦️രോഗീപരിചരണം*
ആവശ്യമുള്ളവർ വിവരങ്ങൾക്ക് .7025365345


0 അഭിപ്രായങ്ങള്‍