Two 20 കമ്മ്യൂണിറ്റി,

ക്രിയേറ്റിവാണ് അത്താണി


 പാലിയേറ്റിവ് സൊസൈറ്റികൾക്കും സാന്ത്വന പരിചരണ കേന്ദ്രങ്ങൾക്കും എന്നും വലിയ വെല്ലുവിളിയാണ് സാമ്പത്തിക സ്രോതസ്സുകൾ. എന്നാൽ സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ ക്രിയാത്മക വഴി വെട്ടിയിരിക്കുകയാണ് അത്താണി നരിക്കുനി. സ്മാർട്ട്‌ ഫോണുകൾ നിയന്ത്രിക്കുന്ന പുതിയ കാലത്ത് അത്താണിയും അതേ വഴിയിലൂടെ ചിന്തിച്ചു.പെയ്മെന്റ് ആപ്പുകൾ വഴി എല്ലാ മാസവും 20 രൂപ അത്താണിക്ക് വേണ്ടി അയക്കുന്നതാണ് two 20.


മാസം ഇരുപത് ലക്ഷത്തോളം ചിലവ് വരുന്ന അത്താണിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാൻ 20 രൂപ അയക്കാൻ സന്നദ്ധരായ 1 ലക്ഷം പേരുടെ കമ്മ്യൂണിറ്റി യാണ് two 20 ലക്ഷ്യമിടുന്നത്.2005 ൽ നരിക്കുനി കേന്ദ്രമായി പാലിയേറ്റിവ് കെയറിലൂടെ ആരംഭിച്ചു ഡെസ്റ്റിട്യൂട്ട് ഹോം, ഡയാലിസിസ്, ഫിസിയോ തെറാപ്പി തുടങ്ങി 13 ഓളം സാന്ത്വന സേവന പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അത്താണി..