നരിക്കുനി ഫെസ്റ്റ് 2023

ബുധനാഴ്ച തുടക്കം കുറിക്കും 


നരിക്കുനി ഫെസ്റ്റ് ഫെബ്രുവരി 1ബുധനാഴ്ച തുടക്കം കുറിക്കും ഫെബ്രുവരി ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ഫെസ്റ്റ് നടക്കും


കേരളത്തിലെ പ്രമുഖരായ ടീം അണിനിരക്കുന്ന വിവിധ സ്റ്റേജ് പ്രോഗ്രാമുകൾ ഫെസ്റ്റിൽ നടക്കും. 20 ദിവസങ്ങളിലും വിവിധ കലാപരിപാടികൾ നടക്കുന്നതാണ്


ദേശീയ പുസ്കാരം നേടിയ നടി സുരഭി ലക്ഷ്മി &  വിനോദ് കോവൂർ ടീം അവതരിപ്പിക്കുന്ന സ്റ്റേജ് പരിപാടിയോടെ ബുധനാഴ്ച ഫെസ്റ്റിന് തുടക്കമാവും 


കൂടാതെ കണ്ണൂർ ഷരീഫ്  & ടീമിന്റെ ഗാനമേള , ജാനുവേടത്തിയും കേളപ്പേട്ടനും തമാശകൾ, ഡാൻസ് ഫ്യൂഷൻ, ഗിന്നസ് മനോജ് അവതരിപ്പിക്കുന്ന കോമഡി ഷോ, വിവിധ ടീമുകൾ അവതരിപ്പിക്കുന്ന ഒപ്പന, ചവിട്ടു നാടകം, തുടങ്ങിയ കലാപരിപാടികൾ വിവിധ ദിവസങ്ങളിലായി അരങ്ങേറും


 ഫ്ളവർ ഷോ, പെറ്റ് ഷോ, വിവിധ ഇനം റൈഡുകൾ, ഫുഡ് കോർട്ടുകൾ, കൊമേഴ്ഷ്യൽ സ്റ്റാളുകൾ, കുട്ടികൾക്കും മുതിർനവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികൾ എന്നിവ ഫെസ്റ്റിൽ  ഉണ്ടാവും ,