പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു: നരിക്കുനി: മൂന്നു ദിവസം നീണ്ടു നിന്ന കൽക്കുടുമ്പ് തിരുവോത്ത് പൊയിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവം സമാപിച്ചു' പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ അവസാന ദിവസം നടന്ന ചടങ്ങുകളിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, കലശപൂജ, കലശാഭിഷേകം, തിരുമുഖം ചാർത്തി ,ഉച്ചപൂജ, അന്നദാനം, ദീപാരാധന എന്നിവ നടന്നു. താളമേള വാദ്യങ്ങളുടെ അകമ്പടിയോടെ കൽ ക്കുടുമ്പിൽ നിന്നും ആരംഭിച്ച താലപ്പൊലി എഴുന്നെള്ളത്ത് ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ദീപാരാധന, താലപ്പൊലി, കനലാട്ടം, ഗുരുതി എന്നിവയോടെ പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമായി.