തെങ്ങിൽ നിന്ന് വീണ് മരിച്ചു :-

എരവന്നൂർ :-അങ്കത്തായി പരപ്പടിചാലിൽ മീത്തൽ പി പി കൃഷ്ണൻ കുട്ടി (65) തെങ്ങിൽ നിന്ന് വീണ് മരിച്ചു ,' നാട്ടുകാർക്ക് വേണ്ടി വിവാഹ വീടുകളിലും ,മരണ വീടുകളിലും അപകട സാധ്യതയുള്ള തെങ്ങിലെ ഉണങ്ങിയ തെങ്ങോലയും ,നാളികേരവും വലിച്ച് രക്ഷകനായി എത്തുന്ന കൃഷ്ണേട്ടൻ അയൽ പക്കത്തെ മരണവീട്ടിൽ മുറ്റത്തെ ഉണങ്ങിയ തെങ്ങോല വെട്ടിമാറ്റാൻ തെങ്ങിൽ കയറിയതായിരുന്നു ,ജോലി കഴിഞ്ഞ്ര് ഇറങ്ങുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചത് ,ഭാര്യ :-ദേവി, മക്കൾ -ശ്രീജിത്ത്‌, ശ്രീജ, മരുമകൻ -ബാബു (മൂഴിക്കൽ), സഹോദരങ്ങൾ:- പരേതനായ സ്വാമിക്കുട്ടി, രാമൻ, തങ്ക, ശ്രീവള്ളി, ആണ്ടിക്കുട്ടി, ഹരിദാസൻ, അശോകൻ, ദേവി, ശാരദ. സഞ്ചയനം :- തിങ്കളാഴ്ച.