കുട്ടികൾക്കായുള്ള നാടകശിൽപ്പശാല നടത്തി
ചേളന്നൂർ.. കണ്ണങ്കര രണ ചേതന കലാവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായ് നടത്തിയ ഏകദിന നാടകശിൽപ്പശാല വാർഡ് മെമ്പർ ജീന അജയ് ഉദ്ഘാടനം ചെയ്തു പി.ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടക പരിശീലകൻ ധീരജ് പുതിയ നിരത്ത് കുട്ടികൾക്ക് പരിശീലനം നൽകി പ്രശസ്ത നാടക സിനിമ താരം ഉഷ ചന്ദ്രബാബു മുഖ്യാതിഥിയായി . എന്നിവർ സംസാരിച്ചു. സംസ്ഥാന കേരളോത്സവത്തിന് യോഗ്യത നേടിയ രണ ചേതന മാർഗം കളി ടീമംഗങ്ങളെ ടി.കെ.സോമനാഥൻ അനുമോദിച്ചു വാർഡ് മെമ്പർ ഇ.എം. പ്രകാശൻ ,പി.വസന്തരാജ്, ജനാർദ്ദനൻ കണ്ണങ്കര എന്നിവർ സംസാരിച്ചു. ഷിബു മുത്താട്ട് സ്വാഗതവും പി.സന്തോഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. Photo:
രണ ചേതന കളിയരങ്ങ് നാടകശിൽപ്പശാല വാർഡ് മെമ്പർ ജീന അജയ് ഉദ്ഘാടനം ചെയ്യുന്നു.


0 അഭിപ്രായങ്ങള്‍