കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ (ജനുവരി 01) ജനുവരി 21 വരെ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് പാർടി നേതാക്കളും പ്രവർത്തകരും ജനങ്ങളുമായി സംവദിക്കും. പാർടി പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ പാർടി അംഗങ്ങൾ വരെയുള്ളവർ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിക്കുകയും ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും ജനങ്ങളോട് പറയാനുള്ളത് പറയുകയും ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരം ചാല അമ്പലത്തറ പുത്തൻപള്ളി പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ജനങ്ങളോട് സംവദിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വീടുകളും സന്ദർശിക്കുകയും ജനങ്ങൾക്കും പറയാനുള്ളതും അവർക്ക് അറിയാനുള്ളതും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും അവരോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കും. കേരളത്തിനെതിരായ കേന്ദ്രസർക്കാർ നിലാപാടും സംസ്ഥാന സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങളും ജനങ്ങളോട് വിശദീകരിക്കും. ശരിയായ രീതിയിലുള്ള പാർടി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ജനകീയമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളാണ് പാർടി ഏറ്റെടുക്കുന്നത്. ഗൃഹസന്ദർശന പരിപാടി വലിയ വിജയമാക്കുന്നതിന് എല്ലാ പാർടി സഖാക്കളും രംഗത്തിറങ്ങണം.