നരിക്കുനി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ   മണ്ഡലം പ്രസിഡന്റ് പി.ശശീന്ദ്രൻ, മിനി പുല്ലങ്കണ്ടി, ജൗഹർ പൂമംഗലം, എം.സന്തോഷ് കുമാർ, സുധീഷ് കുമാർ, സിജി കൊട്ടാരത്തിൽ,  മുജീബ് പുറായിൽ, ഫസൽ പാലങ്ങാട് എന്നിവർ പ്രസംഗിച്ചു.