. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാനുള്ള തീരുമാനം ഭരണഘടനയോടും, ഭരണഘടനാശില്പികളോടുമുള്ള വെല്ലുവിളി - ഐക്യ വേദി.
നരിക്കുനി: ഭരണഘടനയേയും, ജനാധിപത്യത്തെയും , ഭരണഘടനാ ശില്പികളെയും, അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തതിന് മന്ത്രിസഭയിൽ നിന്നും പുറത്ത് പോയ ശ്രീ.സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഭരണഘടനയോടും, ഭരണഘടനാ ശില്പികളോടും , ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കേരള പട്ടികജാതി - വർഗ്ഗ ഐക്യ വേദി സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി പി.ഗോവിന്ദൻ വെളി മണ്ണ പറഞ്ഞു. മടവൂർ മുക്ക് സ്കൂളിൽ ഐക്യവേദി സംഘടിപ്പിച്ച സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം വഴി തെരെഞ്ഞെടുത്ത് മന്ത്രിയായ ഒരാൾ അയാൾക്ക് ആസ്ഥാനം നേടി കൊടുത്ത ജനാധിപത്യത്തെയും, ഭരണഘടനയെയും കുന്തവും, കൊടചക്രവുമായി കാണുന്നത് ഓരോ ഇന്ത്യൻ പൗരനോടുമുള്ള വെല്ലുവിളിയാണെന്നത്ണ്. കാണാതിരുന്ന് കൂട തന്നെയുമല്ല ഹൈക്കോടതി സജി ചെറിയാനെതിരെയുള്ള പരാതി ഫയലിൽ സ്വീകരിച്ച സ്ഥിതിയ്ക്ക് ഇയാളെ മന്ത്രിസഭയിലുൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി അടക്കമുള്ളൻ പുന:പരിശോധന നടത്താൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീന വേലായുധന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജയൻ ചോലക്കര മുഖ്യപ്രഭാഷണം നടത്തി. പി.പി. ബാബുരാജ്, യു. ശ്രീധരൻ, പ്രിനേഷ് മഞ്ഞോ റമ്മൽ, ശ്രീമതി മടവൂർ, വേലായുധൻ, മലയിൽ, ദേവി മടവൂർ, ജാനു മുക്കാളി മീത്തൽ തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രൻ സ്വാഗതവും ഗോവിന്ദൻ ഓങ്ങലോറ മലയിൽ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍