അനുമോദനസദസ്സ് സംഘടിപ്പിച്ചു
പിസി പാലം : പിസി പാലം എ. യു. പി സ്കൂളിൽ 2021-22 വർഷത്തെ എൽ. എസ്. എസ്, യു. എസ്. എസ് ജേതാക്കൾ, എസ്. എസ്. എൽ. സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനസദസ്സ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഷൈജു കൊന്നാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങാട് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഗീത മുഖ്യാതിഥി ആയി. പ്രധാനാദ്ധ്യാപകൻ ബിനോയ് ടി ആർ സ്വാഗതഭാഷണം നടത്തിയ ചടങ്ങിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈലേഷ് വി, സി സി കൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഷാജി, പി ടി എ എക്സിക്യുട്ടീവ് അംഗം അബ്ബാസ് അലി മാസ്റ്റർ, സാബിറ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ പി രഞ്ജിത്ത് കുമാർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍