ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ആദ്യമായി ഹിന്ദി ഭാഷ പഠിക്കുന്നതിനായിചേളന്നൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ഉപഹാരം RBI കൊച്ചി മേഖലാ ചീഫ് -ൽ നിന്ന് ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് P P നൗഷീർ സ്വീകരിക്കുന്നു.

: ചേളന്നൂർ : രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് ഹിന്ദി സാക്ഷരത പദ്ധതി നടപ്പാക്കുന്നതിലൂടെ ചേളന്നൂർ ഗ്രാമപഞ്ചായത്ത് ചെയ്തതെന്ന്   മഹാരാഷ്ട്ര വാർധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.ജി.ഗോപിനാഥൻ പറഞ്ഞു.


ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയെ അനുമോദിക്കുന്നതിൻെറ ഭാഗമായി ഭാരതീയ റിസർവ് ബാങ്ക് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചടങ്ങിൽ അധ്യക്ഷനായ ഭാരതീയ റിസർവ് ബാങ്ക് ജനറൽ മാനേജർ വിജയകുമാർ നായക് ഉപഹാരങ്ങൾ വിതരണം ചെയ്തു . ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം എൻ.രമേശൻ, ഭാരതീയ റിസർവ് ബാങ്ക് കൊച്ചി മാനേജർ ഡോ. മധുശീൽ, ഗീത വേണുഗോപാൽ, സി. എം. ജബ്ബാർപ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. മനോജ് കുമാർ, പദ്ധതി ജനറൽ കൺവീനർ ശശികുമാർ ചേളന്നൂർ, അക്കാദമിക് കമ്മിറ്റി കൺവീനർ പി.പ്രദീപ്കുമാർ ചടങ്ങിൽ സംബന്ധിച്ചു.   റിപ്പബ്ലിക് ദിനത്തിൽ  ചേളന്നൂർ സമ്പൂർണ ഹിന്ദി സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കും.