ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു മരണപ്പെട്ടു :-

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



ഒഡീഷ ആരോഗ്യ മന്ത്രിയും ബി ജെ ഡി നേതാവുമായി നബ കിഷോര്‍ ദാസിന് വെടിയേറ്റു മരണപ്പെട്ടു. നെഞ്ചില്‍ രണ്ട് വെടിയുണ്ടകളേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല ,


ഝര്‍സുഗുഡയില്‍ വച്ചാണ് സംഭവം. ബ്രജരാജ് നഗറിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയാണ് മന്ത്രിക്ക് അജ്ഞാതന്റെ വെടിയേറ്റ മരണപ്പെട്ടത്.പോലീസ് യൂണിഫോമിലെത്തിയ ആളാണ് മന്ത്രിക്കു നേരെ നിറയൊഴിച്ചതെന്ന് പോലീസ് അറിയിച്ചു,