വിദേശപഠനത്തിനായി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂

ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന (ക്രിസ്ത്യൻ – മുസ്ലീം -സിഖ് – ജൈന-പാഴ്സി – ബുദ്ധ മതങ്ങളിൽ നിന്നുള്ള) വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ നിർദിഷ്ട സർവകലാശാലകളിലും കേന്ദ്രങ്ങളിലും ഉന്നതപഠനം നടത്തുന്നതിനുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

ബിരുദ-ബിരുദാനാന്തര-പിഎച്ച്ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പ്. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.

ബി.പി.എൽ. (Below Poverty Line) വിഭാഗത്തിൽപ്പെട്ടവർക്കാണ്, മുൻഗണനയുള്ളത്. എന്നാൽ ബി.പി.എൽ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപവരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്.പരമാവധി 5,00,000 രൂപയാണ് സ്‌കോളർഷിപ്പ് .

▂▂▂▂▂▂▂▂▂▂▂▂▂▂▂▂

*ആർക്കൊക്കെ അപേക്ഷിക്കാം*


സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽ പെടുന്നവരും ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളിൽ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്‌സുകളിൽ അഡ്മിഷൻ നേടുന്നവരുമായിരിക്കണം, അപേക്ഷകർ. അപേക്ഷകയും /അപേക്ഷകനും അവരുടെ മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്കും അർഹത ഉണ്ടായിരിക്കുന്നതല്ല.പ്രവാസികൾക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല


*അപേക്ഷാ ക്രമം*


വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച്, ഫെബ്രുവരി 10 നകം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഡയറക്ടറുടെ ഓഫീസിലെത്തിക്കണം.

*വിലാസം*

ഡയറക്ടർ,

ന്യൂനപക്ഷ ക്ഷേമ വകുപ്പ്,

നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33

*അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും*

http://minoritywelfare.kerala.gov.in

*ഫോൺ*

0471 2300524

*മെയിൽ*

scholarship.dmw@gmail.com