വലിച്ചെറിയൽ മുക്ത കേരളമാക്കുക :-

നരിക്കുനി: -             നരിക്കുനി ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത കേരളം വിളംബര ജാഥ നടത്തി.നരിക്കുനി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കാനും, ഇനിയുള്ള ദിനങ്ങൾ എം സി എഫ് ഉപയോഗപ്പെടുത്തി നരിക്കുനിയെ മാലിന്യമുക്ത നരിക്കുനിയായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. പരിപാടിക്ക് അസിസ്റ്റന്റ് സെക്രട്ടറി ഗിരിജ സ്വാഗതമാശംസിച്ചു ,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മുസൽമ അധ്യക്ഷതവഹിച്ചു. വികസന കമ്മിറ്റി ചെയർമാൻ ജൌഹര്‍ പൂമംഗലം ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ ഷെറീന ഈങ്ങാപാറ, മിനി വി പി എന്നിവർ  സംസാരിച്ചു.മെമ്പർമാരായ ടി രാജു,സുനിൽകുമാർ, മൊയ്തി നേരോത്ത്,

 ലതിക  കെ കെ ,ചന്ദ്രൻ കെ കെ, മജീദ് ടി  പി,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ സംബന്ധിച്ചു അസിസ്റ്റന്റ് സെക്രട്ടറി ഗിരിജ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.