കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്തു; ഗുരുതരാവസ്ഥയില്‍

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



നഗര മധ്യത്തിൽ പട്ടാപ്പകൽ വീണ്ടും യുവതിയുടെ കഴുത്തറുത്തു. രവിപുരത്തെ റെയ്‌സ് ട്രാവല്‍ ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇടപാടുകാരൻ അക്രമിച്ചത്. വാക്കുതർക്കത്തിന് ശേഷം അക്രമി കൈയിൽ കരുത്തിയ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ തൊടുപുഴ സ്വദേശിനി സൂര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളുരുത്തി സ്വദേശി ജോളി ജെയിംസാണ് യുവതിയുടെ കഴുത്തറുത്തത്.


അക്രമം നേരിട്ടയുടനെ രക്തമൊഴുകുന്ന നിലയിൽ യുവതി സമീപത്തെ സാഫ്‌റോണ്‍ എന്ന ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയുടെ ദേഹത്തും വസ്ത്രത്തിലും നിറയെ രക്തമായിരുന്നു. ആ സമയം ഇവിടെയെത്തിയ സി ഐയുടെ വാഹനത്തില്‍ യുവതിയെ ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥ കണക്കിലെത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയിട്ടുണ്ട്.യുവതിയുടെ കഴുത്തറുത്ത ജോളി കൂസലില്ലാതെ ട്രാവൽസിൽ തുടർന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് ജോളി പറഞ്ഞു. ലോക്ക്ഡൗണിന് മുമ്പ് വിസക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയെങ്കിലും ഇതുവരെ ഉടമ പണമോ വിസയോ നല്‍കിയില്ല. ഉടമയെ കൊല്ലാനാണ് എത്തിയതെന്ന് ജോളി പറഞ്ഞു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.