പുലർകാലം 2023 ഉദ്ഘാടനം നടന്നു :-


നരിക്കുനി ഗവ: ഹയർസക്കണ്ടറി സ്കൂളിൽ ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആയ പുലർകാലം ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 25 വീതം വിദ്യാർഥികൾ പങ്കെടുത്ത പുലർകാലത്തിൽ യോഗമാസ്റ്റർ      ഉണ്ണി രാമൻ യോഗ പരിശീലനം  , ട്രെയിനർ യു സാബു  എയറോബിക്സ് വായന വസന്തം    ടി ആർ അനഘ  എന്നിവർ ക്ലാസുകൾ നയിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കെ കെ, എച്ച് എം ആസിയ ടീച്ചർ ഷംസാദ് ഇ,  സാക്കിയ ടീച്ചർ  പിടിഎ പ്രസിഡണ്ട് ബാലഗോപാൽ, രഞ്ജിത്ത് ആർ എസ്,  ഡോ: എ സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.