കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു: -


11. 01.2023. 


പ്രാദേശിക കോഴിവളര്‍ത്തുകേന്ദ്രത്തില്‍ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അധിക വ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചത്. ഈ മാസം 6നാണ് കോഴികളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് കോഴികളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഇതിനകം തന്നെ ജില്ലാപഞ്ചായത്തും വിവിധ വകുപ്പുകളും ചേര്‍ന്ന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര കര്‍മ്മ പദ്ധതി അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.