അത്താണി നടത്താനിരുന്ന ബിരിയാണി ചലഞ്ച്  മാറ്റി ,പായസ ചാലഞ്ചാക്കി :-


31.01.2023 




അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നരിക്കുനി ആസൂത്രണം ചെയ്ത ബിരിയാണി ചലഞ്ചിൽ തീരുമാനിച്ച ദിവസവും പരിപാടികളിലും മാറ്റം വരുത്തിയതായി സംഘാടകർ .


അത്താണി സ്നേഹവിരുന്ന് 2023 ഫെബ്രുവരി 11നായിരുന്നു നടത്താൻ തീരുമാനിച്ചത്.2023 മാർച്ച് 4 ആയി പുതുക്കി നിശ്ചയിച്ചു. വിതരണം ചെയ്യാൻ ഉദ്ദേശിച്ചത് ബിരിയാണി ആയിരുന്നെങ്കിലും ഇത്തവണ പഴയിടം മോഹനൻ നമ്പൂതിരിയുടെ പായസം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.


ഈ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനും അത്താണിയുടെ നിലനിൽപ്പിനും എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.