കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ടെക്നീഷ്യൻ നിയമനം


30.01.2023. 


കോഴിക്കോട് :-ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ആശുപത്രിയിൽ വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.


 ഡിഎംഇ, എസ്.സി.ടി.ഐ.എം.എസ്.ടി തിരുവനന്തപുരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നും കാർഡിയോ വാസ്കുലർ ടെക്നോളജിയിലുള്ള ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഎംഇയിൽ നിന്നും കാർഡിയോ വാസ്കുലാർ ടെക്നോളജിയിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.


 പ്രതിമാസം 25000 രൂപ ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം,