നാദാപുരത്ത് അഞ്ചാംപനി പ്രതിരോധം മതസംഘടനകളുടെ പിന്തുണ - ഗൃഹ വലയം തീർക്കും
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
അഞ്ചാംപനി വ്യാപകമായ പ്രദേശങ്ങളിൽ വിവിധ മതസംഘടനകളുടെയും ആരോഗ്യപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ഗൃഹവലയം തീർക്കുവാൻ നാദാപുരം പഞ്ചായത്തിൽ ചേർന്ന വിവിധ മതസംഘടനകളുടെ യോഗം തീരുമാനിച്ചു. 6,7,16, 17 വാർഡുകളിലാണ് കൂടുതൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ 25 രോഗികൾ ഉണ്ടായിരുന്നത് ഇന്ന് ഒരു കുട്ടിക്ക് കുടി രോഗം ബാധിച്ചതിനാൽ ആകെ 26 രോഗികൾ ആയിട്ടുണ്ട് .
വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്തുവാനും ,മദ്രസകളിൽ കുട്ടികൾ അഞ്ചാം പനിക്കെതിരെ വാക്സിൻ എടുത്തു എന്ന് ഉറപ്പുവരുത്താനും എടുക്കാത്ത കുട്ടികൾക്ക് മദ്രസകളിൽ പോയി വാക്സിൻ നൽകുവാൻ ആവശ്യമെങ്കിൽ മദ്രസകളിൽ വാക്സിൻ ക്യാമ്പ് നടത്തുവാനും യോഗം തീരുമാനിച്ചു .അയൽക്കൂട്ടതലങ്ങളിൽ പ്രത്യേക ബോധവൽക്കരണം നടത്തുവാനും,വർഷങ്ങളായി കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെ നൽകി വരുന്ന വാക്സിൻ പൂർണമായും സുരക്ഷിതമുള്ളതും മറ്റ് സ്ഥലങ്ങളിൽ കുട്ടികൾക്ക് നൽകി വരുന്നതാണ് എന്നും , വാക്സിൻ എടുക്കാത്ത കൂടുതൽ കുട്ടികളുള്ളതായി റിപ്പോർട്ട് ചെയ്ത നാദാപുരത്ത് ദ്രുത പ്രവർത്തനം നടത്തി മുഴുവൻ കുട്ടികൾക്കും ജനുവരി മാസത്തിൽ തന്നെ വാക്സിൻ നൽകാൻ യോഗം തീരുമാനിച്ചു ,യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് സൂപ്പർവൈസർ പി കെ ഹമീദ്, ഡോ എൻ കെ ഹാരിസ് ,ഡോക്ടർ അബ്ദുൽ റസാക്ക് എന്നിവർ നിലവിൽ നാദാപുരത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വിശദികരിച്ച് സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ ,എം സി സുബൈർ ,മെമ്പർ പി പി ബാലകൃഷ്‌ണൻ നാദാപുരം ഖാസി മേനകോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ, ചേലക്കാട് ഖാസി അബൂബക്കർ ഫൈസി, വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം ഭാരവാഹി പി പി ഗംഗാധരൻ ,ആവോലം അയ്യപ്പക്ഷേത്രം ടി കെ രവീന്ദ്രൻ ,കല്ലാച്ചി ജുമാ മസ്ജിദ് മൗലവി കെ പി സുബൈർ ,സി വി അമ്മദ് ,ഇ പി കുമാരൻ, ടി കെ റഫീഖ് റിയാസ് എലിക്കിൽ ,ഇമ്പിച്ചിക്കോയ തങ്ങൾ പി പി ബാലകൃഷ്ണൻ ,എച്ച് ഐ സതീഷ് ബാബു കെ ,എം കെ രാജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.1003 വീടുകളിൽ ഇന്ന് ആരോഗ്യ പ്രവർത്തകർ ലഘുലേഖകൾവിതരണം ചെയ്തു.

0 അഭിപ്രായങ്ങള്