ഹോട്ടല്‍ ജോലിക്കാര്‍ക്ക് ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത്കാര്‍ഡ് നിര്‍ബന്ധം;
18.01.2023.
ഫെബ്രുവരി 1 മുതല്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സംസ്ഥാനത്തിൻ്റെ പല സ്ഥലങ്ങളിലും ,വടക്കന്‍ പറവൂരിലും ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായും മന്ത്രി അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പഴുതടച്ച നടപടികളെടുക്കും. ആരോഗ്യവകുപ്പ് നിലവിലെ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികള്‍ ഊര്‍ജിതമാക്കുകയാണ്. അതിന്റെ ഭാഗമായി . പരിശോധിക്കാതെ ലൈസന്‍സ് നല്‍കിയാല്‍ ഡോക്ടറുടെ രജിസ്ട്രേഷനടക്കം റദ്ദാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒളിവില്‍ പോയ പറവൂര്‍ മജ്‌ലിസ് ഹോട്ടല്‍ ഉടമകളായ നാല് പേര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹോട്ടലിലെ പാചകക്കാരന്‍ മാത്രമാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുളളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം വന്നശേഷം പോലീസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങും.

0 അഭിപ്രായങ്ങള്‍