പ്രതിഷേധ ധർണ്ണ നടത്തി.:-    

നരിക്കുനി : രാജ്യത്ത് ഫെഡറലിസവും, ഭരണഘടനയും തകർക്കുകയും ,വർഗ്ഗീയത ആളിക്കത്തിക്കുകയും കേരളത്തിനോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ സിപിഐ (എം )നരിക്കുനി ലോക്കൽ കമ്മിറ്റി നരിക്കുനിയിൽ കേന്ദ്രവിരുദ്ധ പ്രേതിഷേധ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കേരളത്തിന് റേഷനായി ലഭിക്കേണ്ട പുഴുങ്ങലരി ഉടനെ പുന:ക്രമീകരിക്കണമെന്നും ,ജി എസ് ടി വിഹിതമായ 25000 കോടി ഉടനെ അനുവദിക്കണമെന്നും, വർഗ്ഗീയ നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും  ആവശ്യപ്പെട്ടു.ഏരിയ കമ്മിറ്റി അംഗം വിസി ഷനോജ് അധ്യക്ഷത വഹിച്ചു. ഇ അനൂപ് , ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ്  തുടങ്ങിയവർ സംസാരിച്ചു ,