ആർ.ശങ്കർ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ്


ചേളന്നൂർ എ.യു.പി സ്കൂൾ പൊരുമ്പൊയിൽജേതാക്കൾ

 ചേളന്നൂർ: ചേളന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ  ആഭിമുഖ്യ ത്തിൽ, യുപി സ്കൂൾ  വിദ്യാർത്ഥിക്കൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ്  ഗ്രാമ പഞ്ചായത്ത് പ്രസി.പി. പി.നൗഷീർ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകൻ യു.പി ഭാനുപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് ബിജു പി. പ്രവീഷ്,.കെ.സി ഷൈന ടീച്ചർ (BRC) എന്നിവർ സംസാരിച്ചു. ഗീരീഷ് കുമാർ.sg.സ്വാഗതവും കെ. കൽമദാസ് നന്ദിയു പറഞ്ഞു. ചേളന്നൂർ എയുപി സ്കൂൾ ചാമ്പ്യൻമാരായ ടൂർണ്ണമെൻ്റിൽ 

കാക്കൂർ പി.സി. പാലം യുപി സ്ക്കൂൾ റണ്ണേഴ്സ് ആപ്പ് ട്രോഫിയും നേടി, ജേതാക്കൾക്കുള്ള സമ്മാനദാനം പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീമതി :നിഷ സി.പി.യും നിർവഹിച്ചു

Photo: ആർ. ശങ്കർ മൊമ്മോറിയൽ ഫുട്ബോൾ എവർ റോളിങ്ങ് ട്രോഫി ജേതാക്കളായ ചേളന്നൂർ എ.യു.പി. ടീം