വൈദ്യുതി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി :-


 KSEBL ന്  കോടികൾ സാമ്പത്തിക ബാധ്യത വരുത്തുന്ന സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക,  DA അനുവദിക്കുക, തടഞ്ഞുവെച്ച ലീവ് സറണ്ടർ അനുവദിക്കുക ആശ്രിതനിയമനം നടത്തുക പ്രൊമോഷനുകൾ നൽകി ഒഴിവുകൾ നികത്തുക, പങ്കാളിത്തപെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ INTUC മാനന്തവാടി  ഇലക്ട്രിക്കൽ ഡിവിഷന് മുന്നിൽ  ധർണ്ണ സമരം സംഘടിപ്പിച്ചു. KPCC സെകട്ടറി Adv. എൻ കെ വർഗീസ് ധർണ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവിഷൻ പ്രസിഡണ്ട്‌  ബാബു ഒ വി അധ്യക്ഷത വഹിച്ചു. ജെസ്ലിൻ കുര്യാക്കോസ്, ഷാജി കെ ടി , ബോബിൻ എം എം , അൻസാർ , ഷമീർ ടി എം എന്നിവർ സംസാരിച്ചു.



ഫോട്ടോ:

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ 1NTUC മാനന്തവാടി ഡിവിഷൻ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ KPCC സെക്രട്ടറി Adv. N k വർഗീസ് ഉദ്ഘാടനം ചെയ്യുന്നു