ആൻഡമാനിലെ 21 ദ്വീപുകൾക്ക് സൈനികരുടെ പേര് നൽകാൻ കാരണമിത്..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
പരംവീർ ചക്ര പുരസ്‌കാരത്തിന് അർഹരായവരുടെ പേരുകൾ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ പേരില്ലാത്ത ദ്വീപുകൾക്ക് നൽകിയതിന് കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വീപുകളുടെ പേരിനുടമകളായ 21 പരംവീറുകൾക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു. അവർ 21 പേർക്കും ഒരേയൊരു ശപഥമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം രാജ്യത്തിനായിരുന്നു അവർ ഏതുസമയവും മുൻഗണന നൽകിയിട്ടുള്ളത്. രാജ്യത്തിന് വേണ്ടി സദാസമയവും അവർ കർമ്മനിരതരായിരുന്നു. ‘ആദ്യം ഇന്ത്യ!’ എന്നതായിരുന്നു 21 പരംവീറുകളുടെയും പ്രതിജ്ഞയെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇപ്പോൾ ആൻഡമാനിലെ 21 ദ്വീപുകൾക്ക് ധീര സൈനികരുടെ പേരുകൾ നൽകിയതോടെ 21 പരംവീറുകളുടെയും ശപഥത്തിന് അമരത്വം ലഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആൻഡമാൻ ദ്വീപ് സമൂഹത്തിന്റെ ശക്തിയും സാധ്യതകളും ബൃഹത്താണെന്നതിൽ സംശയമില്ല. കഴിഞ്ഞ എട്ട് വർഷത്തിനിടെ ആൻഡമാന് വേണ്ടി സ്വീകരിച്ച നിരന്തര പ്രയത്‌നമാണ് ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആൻഡമാൻ ദ്വീപ് സമൂഹത്തിന്റെ സാധ്യതകളെ വർഷങ്ങളോളം വിലകുറച്ചുകണ്ടു. എന്നാലിന്ന് ആധുനിക വികസനത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. ഭാരതത്തിന്റെ ദ്വീപുകൾക്ക് ഈ ലോകത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്യാനാവും. നേരത്തെ ആരും തിരിച്ചറിയാതെ പോയെ ആൻഡമാൻ ദ്വീപുകളുടെ സാധ്യതകൾക്ക് വേണ്ടി ദശാബ്ദങ്ങൾക്ക് ശേഷം പ്രയത്‌നിക്കാനും നടപടികളെടുക്കാനും ആരംഭിച്ചു. തൽഫലമായി അതിന്റേതായ മാറ്റം ഇവിടെ കണ്ടുതുടങ്ങിയെന്നും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു.

0 അഭിപ്രായങ്ങള്‍