നരിക്കുനി: പാലങ്ങാട് പന്നിക്കോട്ടൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ മുഹമ്മദ്‌ എന്നവരുടെ കിണറിൽ നിന്നും ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് നീറ്റോറച്ചാലിൽ അബ്ദുറഹിമാന്റെ മകൻ അൽ അമീൻ (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്നിക്കോട്ടൂരിൽ കൂട്ടുകാരന്റെ വീട്ടിൽ അവസാനമായി കണ്ടതായാണ് വിവരം. കിണറിന്റെ വല നീങ്ങിയത് ശ്രദ്ധയിൽ പെട്ടപ്പോൾ നടത്തിയ അന്വേഷണമാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. തുടർന്ന് നരിക്കുനി ഫയർഫോഴ്സും  കൊടുവള്ളി പൊലിസും  സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കൊളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം  ആറുമണിക്ക് ഇയ്യാട് ഖബർസ്ഥാനിൽ കബറടക്കി. മാതാവ്: ഫാത്തിമ,

സഹോദരങ്ങൾ: ആമീൻ, അൻസില,