പന്നൂർ നരിക്കുനി നെല്ലിയേരിത്താഴം പുന്നശ്ശേരി റോഡിന് എസ്റ്റിമേറ്റ് 2.88 കോടി രൂപ  ടെൻഡർ ആയി :-

 

മൂന്നുവർഷക്കാലം ജനങ്ങൾ ദുരിതമനുഭവിച്ച പന്നൂർ നരിക്കുനി നെല്ലിയേരിത്താഴം പുന്നശ്ശേരി റോഡിന്റെ പ്രവൃത്തി സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതിനും വികസന വിരോധികളെ തുറന്നു കാണിക്കുന്നതിനും LDF കൊട്ടയോട്ട്താഴത്ത് വിശദീകരണ പൊതുയോഗം നടത്തി.കരാറുകാരനെ ടെർമിനേറ്റ് ചെയ്തതിനെ 

തുടർന്ന് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു.റോഡിന്റെ പണി വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ടി ബാലൻസ് എസ്റ്റിമേറ്റ് 2.88 കോടി രൂപ വെച്ചുകൊണ്ട് ടെൻഡർ ഓർഡർ ആയതായി എൽഡിഎഫ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി പൊതുയോഗത്തിൽ അറിയിച്ചു.


മന്ത്രിയുടെ ഓഫീസുമായി നിരന്തരം ഇടപെട്ടും കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിയും ആണ് എൽഡിഎഫ് പ്രവർത്തിച്ചതെന്നും പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.


അതേസമയം മണ്ഡലത്തിൽ പുതിയ ഒരു പദ്ധതിയും നിലവിലെ എംഎൽഎ കൊണ്ടുവന്നിട്ടില്ല എന്നും ഇതുവരെ ഈ റോഡ് വന്നു നോക്കുക പോലും ചെയ്തിട്ടില്ലെന്നും പഴയ പദ്ധതികൾ പുരോഗമിക്കുന്നതിന് വേണ്ടി യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല എന്നും ഇത് മറച്ചു വെക്കാൻ ജനങ്ങളെ തെറ്റി ധരിപ്പിക്കുകയാണ് വികസന വിരോധികളായ യുഡിഫ് ചെയ്യുന്നത് എന്നും പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ എംഎൽഎ കാരാട്ട് റസാക്ക് പറഞ്ഞു.ഇ പി  മനോജ്‌ അദ്ധ്യക്ഷനായിരുന്നു ,പണി വേഗത്തിൽ പൂർത്തീകരിക്കും വരെ LDF ശക്തമായ ഇടപെടൽ ഇനിയും നടത്തുമെന്ന് വി ബാബു പറഞ്ഞു.കെ കെ മിഥിലേഷ്, ഒ പി മുഹമ്മദ്‌ ഇഖ്‌ബാൽ,എം മജീദ്, ടിപി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.