നെൽകൃഷിവിളവെടുപ്പ് കൊയ്ത്തുൽസവമക്കി-

നരിക്കുനി: -

നരിക്കുനി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരും ,എഡിഎസ് അംഗങ്ങളും ചേർന്ന് കല്ലുംപുറത്ത് വയലിൽ നടത്തിയ നെൽകൃഷി കൊയ്ത്തുത്സവമായി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം ഉദ്ഘാടനം ചെയ്തു. ഏകദേശം ഒന്നര ഏക്കറോളം സ്ഥലത്ത്  ഉമാ നെൽവിത്ത് ഉപയോഗിച്ച് ചെയ്ത കൃഷി നൂറുമേനി വിളവു നൽകിയിരിക്കുന്നു. നരിക്കുനിയുടെ ഹൃദയഭാഗത്ത്  തരിശായിക്കിടന്ന വയൽ സംരക്ഷിച്ചുകൊണ്ട് അവിടെ നെൽകൃഷി ചെയ്ത് വിജയിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ഡിപ്പാർട്ട്മെന്റ് പദ്ധതികളും പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതികളും കമ്മിറ്റിയുടെ വിഹിതവും ചേർത്ത് പണം സ്വരൂപിച്ചാണ് നെൽകൃഷിക്ക് ഒരുങ്ങിയത്. കൃത്യമായ ശാസ്ത്രീയമായ പരിചരണത്തിലൂടെ എത്ര ദുർഘടം പിടിച്ച വയലിലും നെൽകൃഷി നൂറുമേനി വിളയിക്കാനാവും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൂട്ടായ പ്രവർത്തനത്തിലൂടെ.


കാർഷിക മേഘലയിൽ പ്രത്യേക താൽപര്യമെടുത്ത് കർഷകർക്ക് പ്രചോദനം നൽകുന്നതിനും മറ്റുള്ളവരെ കാർഷിക മേഘലയിലേക്ക് കൊണ്ട് വരിക അത് വഴി വിഷരഹിത കൃഷി പ്രോൽസാഹിപ്പിച്ച് മാരക രോഗങ്ങളിൽ നിന്ന് ജനങ്ങളെ മുക്ത രാക്കുക എന്ന ലക്ഷ്യം കൂടെ ഇതിന് പിന്നിലുണ്ട്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, ഉമ്മുസൽമ, മെമ്പർ ടി രാജു, കൃഷി,കൃഷി ഓഫീസർ ദാന മുനീർ , വാർഡ് മെമ്പർ മാർ ,കൺവീനർ മനോജ് കാരുകുളങ്ങര, ഏ ഡി സി മെമ്പർമാർ നേത്യത്വം നൽകി.