മടവൂർ പാലിയേറ്റീവ് കുടുംബ സംഗമം ശനിയാഴ്ച
മടവൂർ ഗ്രാമ പഞ്ചായത്ത് പെയിൻ പാലിയേറ്റീവ് കുടുംബ സംഗമം ഫിബ്രവരി 18 ശനിയാഴ്ച ആരാമ്പ്രം ഗവ: യു പി സ്കൂളിൽ നടക്കും
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്യും. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് അധ്യക്ഷം വഹിക്കും.
ആരോഗ്യ സന്ദേശം, ഉപഹാര സമർപ്പണം, മാജിക് ഷോ , വിവിധ കലാപരിപാടികൾ തുടങ്ങിയ പ്രോഗ്രാമുകൾ അരങ്ങേറും
പഞ്ചായത്തിലെ 200 കിടപ്പു രോഗികൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് കൺവീനർ എപി അബു, ഫിനാൻസ് കമ്മറ്റി കൺവീനർ ചോലക്കര മുഹമ്മദ് മാസ്റ്റർഎന്നിവർ അറിയിച്ചു.


0 അഭിപ്രായങ്ങള്‍