വാദിബദര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു


നരിക്കുനി | പുല്ലാളൂര്‍ വാദിബദറിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്തു. വിഷന്‍ 2025 പ്രഖ്യാപനവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു. കെ എം അബൂബക്കര്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.  കെ എം ജെ ജില്ലാപ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്്മാന്‍ ബാഖവി, ഫസല്‍ സഖാഫി നരിക്കുനി, സൈതലവി മുസ് ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുല്‍ അസീസ് സഖാഫി, എന്‍ പി അബ്ദുര്‍റഹ്്മാന്‍ ഹാജി, മുഹമ്മദ് പു്ല്ലാളൂര്‍, പി പി എം ബശീര്‍ പ്രസംഗിച്ചു.  

ഇന്ന് (ചൊവ്വ) നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിനും ദിക് ര്‍ ദുആ സമ്മേളനത്തിനും സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. സമദ് സഖാഫി മായനാട്, അബ്ദുല്‍ ജലീല്‍ സഖാഫി, ടി കെ മുഹമ്മദ് ദാരിമി, ടി എ മുഹമ്മദ് അഹ്‌സനി പ്രസംഗിക്കും.

നാളെ നടക്കുന്ന സമാപന സമ്മേളനം സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യും. ഇബ്രാഹീം സഖാഫി താത്തൂര്‍ പ്രഭാഷണം നടത്തും. മുനീര്‍ സഖാഫി, ഇബ്രാഹീം സഖാഫി, അബ്ദുല്‍ അസീസ് സഖാഫി പ്രസംഗിക്കും.



ഫോട്ടോ


പുല്ലാളൂര്‍ വാദിബദറിന്റെ നവീകരിച്ച ബില്‍ഡിംഗ് ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.


--