മാനവ മൈത്രി സംഗമം തുടങ്ങി:



നരിക്കുനി: പ്രകൃതിക്കായ്, മാനവനന്മക്കായ്, ജീവ കാരുണ്യത്തിനായ്

കെജിൻ ട്രസ്റ്റ്  വർഷങ്ങളായി നടത്തി വരുന്ന  മാനവ മൈത്രി സംഗമം  മുട്ടാഞ്ചേരി ചാത്തനാറമ്പിൽ ആസ്ഥാന ഗൗസിയിൽ  KGN ട്രസ്റ്റ് ചെയർമാൻ ഖ്വാജ ഗൗസി പീർ തങ്ങളുടെ അധ്യക്ഷ്യതയിൽ  സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം തുറമുഖം പുരാവസ്തു മ്യൂസിയം  വകുപ്പ് മന്ത്രി   അഹമ്മദ് ദേവർകോവിൽ  നിർവ്വഹിച്ചു, കാരാട്ട് റസാഖ് (മുൻ MLA) മുഖ്യാതിഥിയായിരുന്നു,  രാഘവൻ അടുക്കത്ത് (മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),പ്രശസ്ത സിനിമാ താരം ദേവൻ ,വാർഡ് മെമ്പർ സി ബി നിഖിത. ഡോ ഗോപാലകൃഷ്ണൻ , ഡോ അമീറലി തുടങ്ങിയവർ സംസാരിച്ചു ,  തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന 400 നിർധനകുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും,200 വിദ്യാർത്ഥി കൾക്ക്  സ്കൂൾ ബാഗ് വിതരണവും, സൈക്കിൾ വിതരണവും, വൃക്ഷതൈ വിതരണവും നടത്തി. സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് പാലിയേറ്റിവ് സംഘടനകൾക്ക് മെഡിക്കൽ ഉപകരണങ്ങളും, സൗജന്യ മെഡിക്കൽ ക്യാമ്പും (പരമ്പരാകൃത അസ്ഥി ക്രമീകരണ  ചികിത്സ, പ്രാണിക് ഹീലിംഗ് )  എന്നിവയും നടന്നു വരുന്നു .വൈകീട്ട് 8.30  പ്രശസ്ത സൂഫി ഖവാലി  ഗായകൻ ഉസ്താദ് K H താനൂർ, അഷറഫ് പയ്യന്നൂർ,  എന്നിവർ നയിക്കുന്ന സൂഫി കലാമും നടക്കും ,

ഫോട്ടോ :-കെജിൻ ട്രസ്റ്റ്    മാനവ മൈത്രി സംഗമം  മുട്ടാഞ്ചേരി ചാത്തനാറമ്പിൽ തുറമുഖം പുരാവസ്തു മ്യൂസിയം  വകുപ്പ് മന്ത്രി   അഹമ്മദ് ദേവർകോവിൽ ഉൽഘാടനം ചെയ്യുന്നു,